ഗുജറാത്തില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഗാന്ധിനഗര്‍: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഏഴാം സ്ഥാനാര്‍ഥി പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. അവസാന പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേലയുടെ മകന്‍ മഹേന്ദ്ര സിങ് വഗേലയും ഇടം നേടി. കഴിഞ്ഞ മാസമാണ് മഹേന്ദ്ര സിങ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ ഒമ്പത് ശതമാനമായ മുസ്‌ലിം ജനവിഭാഗത്തില്‍ നിന്ന് ആറ് സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസിന് മത്സരരംഗത്തുള്ളത്. ആംആദ്മി പാര്‍ട്ടി മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് രണ്ട് സീറ്റ് നല്‍കിയപ്പോള്‍ ബിജെപിയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് ആരും മത്സരിക്കുന്നില്ലെന്നും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചതോടെ 182 സീറ്റുകളില്‍ 179 എണ്ണത്തിലും  മത്സരിക്കുമെന്ന് ഉറപ്പായി. ബാക്കിയുള്ള മൂന്ന് സീറ്റില്‍ ശരദ് പവാര്‍ നയിക്കുന്ന എന്‍ സി പിയാണ് മത്സരിക്കുക. ഇത്തവണ ഗുജറാത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. ആം ആദ്മിയും കോണ്‍ഗ്രസും ബിജെപിയും മത്സര രംഗത്തുള്ളതിനാല്‍ ശക്തമായ പോരാട്ടം ഇത്തവണയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസംബര്‍ 1, 5 തിയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഇത്തവണയും ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. അതേസമയം, ബിജെപിയെ താഴെയിറക്കാനുള്ള ശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തിയതും കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമെല്ലാം കോണ്‍ഗ്രസിന് അനുകൂല ഘടകമായിരിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 22 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 22 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 23 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More