മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ വീണ്ടും തുടങ്ങുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന വാർത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ വീണ്ടും തുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. വാര്‍ത്താസമ്മേളനം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും, പ്രധാനപ്പെട്ട എന്തെങ്കിലും വരുമ്പോൾ കാണാമെന്നും പറഞ്ഞാണ് വ്യാഴാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത്. എന്നാല്‍,  തിങ്കഴാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

 സ്പ്രിംഗ്ളര്‍ അടക്കമുള്ള വിവാദവിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ദിവസവും അവലോകനയോഗം ചേരേണ്ട കാര്യമില്ല എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. അമേരിക്കയിൽ ഡാറ്റാമോഷണത്തിന് കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംക്ളറെന്നും, ഐടി സെക്രട്ടറി ശിവശങ്കർ കമ്പനിയുടെ ഏജന്‍റാണെന്നും വരെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എല്ലാ ആരോപണങ്ങളും തള്ളിക്കൊണ്ട്  ഐടി സെക്രട്ടറിതന്നെ ഇന്ന് രംഗത്ത് വരികയും ചെയ്തതാണ്. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More