അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് പദ്ധതി റദ്ദാക്കും- പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഹിമാലല്‍ പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ഒരുലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രിയങ്കയുടെ പ്രഖ്യാപനം. 

'അഗ്നിപഥ് പദ്ധതി രാജ്യത്തെ രക്തസാക്ഷികളായ സൈനികരെ അപമാനിക്കുന്നതാണ്. കരസേനയിലെ ജോലി കരാര്‍ അടിസ്ഥാനത്തിലാണ് അവര്‍ നല്‍കുന്നത്. അഗ്നിപഥ് പദ്ധതി യുവാക്കളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തു. ഓരോ വര്‍ഷവും ഹിമാചലില്‍നിന്ന് ഏകദേശം നാലായിരത്തിലധികം യുവാക്കള്‍ക്ക് സൈന്യത്തില്‍ ജോലി ലഭിച്ചിരുന്നു. ഇനി പ്രതിവര്‍ഷം 400 യുവാക്കളെ മാത്രമേ അവര്‍ റിക്രൂട്ട് ചെയ്യുകയുളളു. അവരില്‍തന്നെ 75 ശതമാനം പേര്‍ക്കും നാലുവര്‍ഷം കഴിയുമ്പോള്‍ ജോലി നഷ്ടമാവും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ അഗ്നിപഥ് പദ്ധതി റദ്ദാക്കുകയും കരസേനയിലെ റിക്രൂട്ട്‌മെന്റിന്റെ പഴയ രീതി പുനസ്ഥാപിക്കുകയും ചെയ്യും'- പ്രിയങ്കാ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരുമെന്നും പ്രിയങ്ക പറഞ്ഞു. 'ഛത്തീസ്ഗഡിലും രാജസ്ഥാനിലും പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഹിമാചലിലും അത് നടപ്പിലാക്കും. സമ്പന്നരുടെ കോടികള്‍ വരുന്ന വായ്പ എഴുതിത്തളളുന്ന ബിജെപിക്ക് പക്ഷേ സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ല. ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റാറുണ്ട്. ഛത്തീസ്ഗഡില്‍ കര്‍ഷകരുടെ കടം എഴുതിത്തളളുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.അത് നടപ്പിലാക്കുകയും ചെയ്തു'- പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 13 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 14 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 14 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More