കേരളീയര്‍ സ്വാഭിമാനവും സാമൂഹ്യ ബോധവുമുളളവര്‍; കേരളത്തെ പുകഴ്ത്തി ഗവര്‍ണര്‍

ഡല്‍ഹി: കേരളത്തെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന് സമാനമായി മുന്നേറിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ലെന്നും കേരളത്തിലെ ഗവര്‍ണറായപ്പോള്‍ താന്‍ വളരെയധികം സന്തോഷിച്ചു എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഡല്‍ഹിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'1969-ലാണ് ഞാന്‍ കേരളത്തെക്കുറിച്ച് കേട്ടത്. ഉയര്‍ന്ന സ്വാഭിമാനമുളളവരാണ് കേരളീയര്‍. ഉയര്‍ന്ന സാമൂഹ്യബോധമുളള കേരളത്തിലെ ജനങ്ങള്‍ ആരോടും വിവേചനം കാണിക്കുന്നില്ല. ദേശത്തിന്റെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് കാണിക്കില്ല. കേരളത്തിലെ മതസംഘടനകള്‍ എല്ലാവര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. അത് വളരെയധികം അഭിമാനകരമായ കാര്യമാണ്. എനിക്ക് കേരളത്തോട് എന്നും സ്‌നേഹമാണ്'-ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഘര്‍ഷങ്ങളില്ലാതെ സാമൂഹ്യ പരിവര്‍ത്തനം നടന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാനത്ത് വിവാദങ്ങളൊന്നുമുളളതായി തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 23 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More