ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം; ഓരോ വീടിനും 30,000 രൂപയുടെ ആനുകൂല്യങ്ങള്‍- എ എ പി

ഗാന്ധിനഗര്‍: ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാവണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ''ഇപ്പോഴത്തെ ഗുജറാത്ത്  മുഖ്യമന്ത്രി വിജയ് രൂപാനിയെ കൊണ്ടുവന്നത് ജനങ്ങളുടെ ആഗ്രഹപ്രകാരമല്ല. അത് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനമായിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് മുഖ്യമന്ത്രിയാവുക. തീര്‍ച്ചയായും ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കും''-അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയാണ് ആം ആദ്മി പാര്‍ട്ടി വെച്ചുപുലര്‍ത്തുന്നത്. അരവിന്ദ് കെജരിവാള്‍ തന്നെ നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളില്‍ വന്‍ അനുകൂല്യങ്ങളാണ് തെരഞ്ഞെടുപ്പ് വാഗദാനമായി എ എ പി നല്‍കുന്നത്. 

അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ ഓരോ കുടുംബത്തിനും പ്രതിമാസം 30,000 രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കും. ഡല്‍ഹിയിലും പഞ്ചാബിലും ചെയ്തതുപോലെ സംസ്ഥാനത്തെ അഴിമതി അവസാനിപ്പിക്കും. ‘രാജ്യത്ത് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പമുള്ളത് ഗുജറാത്തിലാണ്. ഞാന്‍ ആദ്യം നിങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് മോചിപ്പിക്കും. മാര്‍ച്ച് ഒന്നിന് ശേഷം വൈദ്യുതി ബില്ലുകള്‍ അടയ്‌ക്കേണ്ടതില്ല. ഞാന്‍ നിങ്ങള്‍ക്കായി അത് ചെയ്യും. ഞാന്‍ നിങ്ങള്‍ക്ക് പ്രതിമാസം 27,000 രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കും.'-പഞ്ച്മഹല്‍ ജില്ലയിലെ മോര്‍വ ഹദാഫില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ കെജരിവാള്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഒരു കുടുംബത്തിന് വൈദ്യുതി ബില്ലില്‍ 3,000 രൂപയും വിദ്യാഭ്യാസ ചെലവിനായി 10,000 രൂപയും ലാഭിക്കാം. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 3,000 രൂപയും സ്ത്രീകള്‍ക്ക് 1,000 രൂപ ഓണറേറിയവും നല്‍കും. ഇങ്ങനെ ഓരോ വീടിനും പ്രതിമാസം 30,000 രൂപയുടെ സഹായം ലഭിക്കുമെന്നുമാണ്  ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 7 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More