രണ്ടുവര്‍ഷത്തിനുളളില്‍ എല്ലാ സംസ്ഥാനങ്ങളിലും എന്‍ ഐ എ ബ്രാഞ്ചുകള്‍ തുടങ്ങും- അമിത് ഷാ

ഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എന്‍ ഐ എയ്ക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ ഐ എ ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടന്ന ദ്വിദിന ചിന്തന്‍ ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളുടെ ആഭ്യന്തര മന്ത്രിമാരും ആഭ്യന്തര സെക്രട്ടറിമാരും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്തു.

'അതിര്‍ത്തികള്‍ കടന്നുളള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണം. കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നീക്കങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടികളുണ്ടാവും. സൈബര്‍ കുറ്റകൃത്യങ്ങളും ലഹരി ഇടപാടുകളും തടയാനുളള നടപടികളുണ്ടാവും'-അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതോടെ 34 ശതമാനം തീവ്രവാദ കേസുകള്‍ കുറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ക്രിമിനല്‍ നടപടി ചട്ടം (സി ആര്‍ പി സി), ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) എന്നിവയില്‍  മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അമിത് ഷാ പറഞ്ഞു. 'സി ആര്‍ പിസിയും ഐപിസിയും കാലോചിതമായി പരിഷ്‌കരിക്കുന്നതിന് നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണ്. മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുളള കരട് ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും'-അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 18 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 19 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More