നാറിക്കൊണ്ടിരിക്കുന്നയാള്‍ ഡല്‍ഹിയിലെത്തിയാല്‍ പരനാറിയാകും; ഗവര്‍ണര്‍ക്കെതിരെ എം വി ജയരാജന്‍

കണ്ണൂര്‍: കേരളാ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നാറിക്കൊണ്ടിരിക്കുന്നയാള്‍ ഡല്‍ഹിയിലെത്തിയാല്‍ പരനാറിയാകുമെന്ന് എം വി ജയരാജന്‍ പറഞ്ഞു. രാജ്ഭവന്‍ ഭരണം ആര്‍ എസ് എസ് ക്രിമിനലുകളുടെ കൈയിലല്ല. ഗവര്‍ണ്ണറുടേത് ഭ്രാന്തന്‍ നടപടിയാണെന്നും ഗവര്‍ണ്ണര്‍ ഏറ്റെടുത്തത് മോഹന്‍ ഭഗവതിന്റെ ക്വട്ടേഷനാണെന്നും എം വി ജയരാജന്‍ ആരോപിച്ചു. ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നത് ജുഡിഷ്യറിയോടുള്ള അവഹേളനമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

'കേരളത്തിലെ സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ശ്രമം നടക്കില്ല. വിസിമാരോട് രാജി ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ സാധിക്കില്ല. ആര്‍ എസ് എസുകാരെ വിസിയാക്കാനുള്ള നീക്കം ഇടതുപക്ഷ സര്‍ക്കാര്‍ തടയും. നാറുന്നയാളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാലും പരനാറിയാകും. അതുകൊണ്ടാണ് ഗവര്‍ണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പുതിയ ചുമതകള്‍ നല്‍കാത്തത്' - എം വി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, ഗവര്‍ണറുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ചാന്‍സലര്‍ സ്ഥാനം സര്‍വ്വകലാശാലകളെ സ്തംഭിപ്പിക്കാനുള്ള ചുമതലയല്ലെന്നും സര്‍ക്കാരിനെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  നോട്ടീസ് പോലും നല്‍കാതെ വിസിമാരെ പിരിച്ചുവിടുമെന്ന് പറയുന്നത് സ്വേച്ഛാധിപത്യപരമാണ്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ നേടിയ മികവിന് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 7 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 7 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More