ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും

വിജയവാഡ: ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും. ദേശിയ കൌണ്‍സില്‍ ഒറ്റക്കെട്ടായാണ് ഡി രാജയെ തെരഞ്ഞെടുത്തത്. 2010 ൽ സുധാകർ റെഡ്ഡിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. അതേസമയം, ഡി രാജക്കെതിരെ കേരളാഘടകം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദേശിയ നേതൃത്വം അലസത കാണിക്കുന്നുവെന്നാണ് ഡി രാജക്കെതിരെ മന്ത്രി പി രാജീവ് വിമര്‍ശനമുന്നയിച്ചത്. പദവികള്‍ അലങ്കാരമായി കൊണ്ടു നടക്കരുതെന്നും നേതൃപദവിയിലിരിക്കുന്നവര്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും കേരളാഘടകം വിമര്‍ശനം ഉന്നയിച്ചിരുന്നു. സമ്മേളനങ്ങളില്‍ വിമര്‍ശനമുയരുന്നത് സ്വാഭാവികമാണെന്നും ഡി രാജ തന്നെ നേതൃസ്ഥാനത്ത് തുടരട്ടെയെന്നുമാണ്‌ നേതാക്കളുടെ നിലപാട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, സിപിഐ ദേശീയ കൗണ്‍സിലിലേക്ക് 8 പേരെ പുതിയതായി തെരഞ്ഞെടുത്തു. മന്ത്രിമാരായ കെ. രാജന്‍, ജി. ആര്‍. അനില്‍, പി. പ്രസാദ്, ജെ ചിഞ്ചുറാണി, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പി. പി. സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി സത്യന്‍ മെകേരിയും എത്തും. പന്ന്യന്‍ രവീന്ദ്രന്‍, എന്‍. അനിരുദ്ധന്‍, ടി. വി. ബാലന്‍, സി. എന്‍. ജയദേവന്‍, എന്‍. രാജന്‍, കെ. ഇ. ഇസ്മായില്‍ എന്നിവര്‍ ദേശിയ കൗണ്‍സിലില്‍ നിന്നും ഒഴിവാകുകയും ചെയ്തു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.

Contact the author

Web Desk

Recent Posts

National Desk 12 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 15 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More