വെറും ഇരുപത് വര്‍ഷം മുന്‍പ് രാഷ്ട്രീയത്തിലേക്ക് വന്ന അമിത് ഷായ്ക്ക് ജെപിയെക്കുറിച്ച് എന്തറിയാം?- നിതീഷ് കുമാര്‍

പാറ്റ്‌ന: ജയപ്രകാശ് നാരായണന്റെ പിന്‍ഗാമികളാണെന്ന് അവകാശപ്പെടുന്നവര്‍ ഇപ്പോള്‍ അധികാരത്തിനുവേണ്ടി കോണ്‍ഗ്രസിന്റെ മടിയില്‍ ഇരിക്കുകയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അമിത് ഷായ്ക്ക് ജയപ്രകാശ് നാരായണനെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്നും കേവലം ഇരുപതുവര്‍ഷം മുന്‍പ് രാഷ്ട്രീയ ജീവിതം ആരംഭിച്ച ഷായുടെ ആരോപണങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തളളുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പാറ്റ്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമിത് ഷായ്ക്ക് എന്തറിയാം?  അയാള്‍ എത്ര കാലമായി രാഷ്ട്രീയത്തില്‍ വന്നിട്ട്? അമിത് ഷായ്ക്ക് ജയപ്രകാശ് നാരായണന്‍ എന്തിനുവേണ്ടിയാണ് നിലകൊണ്ടത് എന്നതിനെക്കുറിച്ച് എന്തെങ്കിലും അറിയുമോ? എപ്പോഴാണ് ജെ പി മൂവ്‌മെന്റ് ഉണ്ടായത്? അത് 1974-ലാണ്. 2002-ലാണ് ഈ പറയുന്നവര്‍ക്ക് ഒരു അവസരം കിട്ടുന്നതുതന്നെ. കേവലം ഇരുപതുവര്‍ഷം മുന്‍പ് രാഷ്ട്രീയ ജീവിതം ആരംഭിച്ചവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഒരു പ്രാധാന്യവും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ അവര്‍ക്കുതോന്നുന്നതുപോലെ പറയുകയാണ്. അതങ്ങനെ തന്നെ നടക്കട്ടെ'-നിതീഷ് കുമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാധ്യമങ്ങള്‍ ബിജെപിക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്നും നിതീഷ് കുമാര്‍ ആരോപിച്ചു. 'ബിജെപിക്ക് ഇപ്പോള്‍ അധികാരം ലഭിച്ചു. മാധ്യമങ്ങള്‍ ഇപ്പോള്‍ അവരെ വളരെയധികം ഉയര്‍ത്തിക്കാട്ടുന്നു. ഡല്‍ഹിയിലെ എല്ലാ ഇംഗ്ലീഷ് മാധ്യമങ്ങളും അവര്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്'-നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ നേട്ടത്തിനായി ജെപിയുടെ പേര് ഉപയോഗിച്ചിരുന്നയാള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ മറികടന്ന് അധികാരത്തിനായി കോണ്‍ഗ്രസിന്റെ മടിയില്‍ കയറി ഇരിക്കുകയാണ്. അധികാരത്തിനായി തരംപോലെ പക്ഷം മാറുന്നയാളാണ് ഇപ്പോള്‍ ബിഹാറിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്'-എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 16 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 19 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 19 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More