നിയമ ലംഘനം നടത്തുന്ന ബസ്സുകള്‍ നാളെ മുതല്‍ നിരത്തിലിറങ്ങണ്ട; ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം- ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ വടക്കാഞ്ചേരി ബസ്സപകടക്കേസില്‍ സ്വമേധയാ കേസെടുത്ത കോടതി രൂക്ഷമായമായ ഭാഷയിലാണ് ബസ്സുകളുടെ നിയമലംഘനത്തെ കുറിച്ച് പരാമര്‍ശിച്ചത്.  നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ നിരത്തില്‍ വേണ്ടെന്ന് പറഞ്ഞ ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ടൂറിസ്റ്റ് ബസുകളില്‍ അമിതമായി ലൈറ്റുകള്‍ ഉപയോഗിച്ച് അലങ്കരിക്കുന്നതിനെയും കോടതി വിമര്‍ശിച്ചു. ഇത്രയും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും. ലൈറ്റുകളുടെ ഗ്ലെയര്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. വാഹനങ്ങള്‍ക്ക് കൃത്യമായ കളര്‍കോഡുണ്ട്. അത് പാലിക്കണം. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസുകള്‍ക്കും കളര്‍കോഡ് ബാധകമാണെന്നും കോടതി പറഞ്ഞു. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക്  വിദ്യാലയ ക്യാമ്പസുകളില്‍ പ്രവേശനം അനുവദിക്കാന്‍ പാടില്ല. വാഹന പരിശോധനയിലെ വീഴ്ചയില്‍ ഹൈക്കോടതി കേരളാ പോലീസിനേയും വിമര്‍ശിച്ചു.

നിയമം തെറ്റിച്ചെന്ന് കണ്ടാല്‍ ബസുകള്‍ ഉടന്‍ പിടിച്ചെടുക്കണം. ഇത്തരം വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാരും കുറ്റക്കാരല്ലേയെന്ന് കോടതി ചോദിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്ന പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എതിരെ നടപടി എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 14 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 16 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More