വിദേശയാത്രയുടെ കാര്യത്തില്‍ പിണറായി വിജയന്‍ മോദിയെ കടത്തിവെട്ടുന്നു -വിമര്‍ശനവുമായി കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. വിദേശയാത്രയുടെ കാര്യത്തില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തിവെട്ടുകയാണ്. കുടുംബത്തിനെയും കൂടെ കൂട്ടിയാണ് പിണറായി വിജയന്‍ യാത്ര നടത്തുന്നത്. അവരുടെ ചെലവ് സ്വയം വഹിക്കുകയാണെന്ന വിശദീകരണം ശുദ്ധഅസംബന്ധമാണെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിമാരുടെ യാത്രക്ക് എത്രരൂപ ചെലവഴിച്ചുവെന്ന് സിപിഎം കണക്ക് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഈ മാസം 4-നാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടത്. പതിമൂന്നാം തിയതിയാണ് യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാവുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെച്ചില്ല.  കോടിയേരിയുടെ അനുസ്മരണ ചടങ്ങില്‍ തൊണ്ടയിടറിയ പിണറായി വിജയന്‍ പിറ്റേദിവസം തന്നെവിദേശയാത്ര നടത്തിയതിന്റെ കാരണം ജനങ്ങളെ അറിയിക്കണമെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. കോൺഗ്രസ് വോട്ടർ പട്ടികയിൽ പ്രശ്നങ്ങളില്ല. ശശി തരൂരുമായി തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് പിടിക്കുന്നത് തെറ്റായി കാണേണ്ടതില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More