വടക്കഞ്ചേരി അപകടം: കെ എസ് ആര്‍ ടി സി ബസ് പെട്ടന്ന് നിര്‍ത്തിയിട്ടില്ലെന്ന് ആര്‍ ടി ഒ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അകടത്തിന്‍റെ കാരണം കെ എസ് ആര്‍ ടി സി ബസ് പെട്ടന്ന് നിര്‍ത്തിയതല്ലെന്ന് ആര്‍ ടി ഒ റിപ്പോര്‍ട്ട്‌. അപകടസമയത്ത് കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിർത്തിയിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി കൃത്യമായി അകലം പാലിച്ചില്ല. അപകടത്തിന് തൊട്ടുമുമ്പ് കെ എസ് ആര്‍ ടി സി ബസ് വേഗത കുറച്ചു. എന്നാൽ അത് അപകടകാരണമല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. വടക്കഞ്ചേരി ബസ് അപകടത്തിന് കാരണം കെ എസ് ആര്‍ ടി സി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍റെ വാദം തള്ളിയാണ് ആര്‍ ടി ഒ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്. 

വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട്‌ ഗതാഗത കമ്മീഷണര്‍ മന്ത്രി ആന്റണി രാജുവിനാണ് കൈമാറിയത്. 18 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. അപകടത്തിന്‍റെ കാരണം, സാഹചര്യം, ബസിലെ നിയമലംഘനം, എന്നിവ വിശകലനം ചെയ്ത റിപ്പോര്‍ട്ടാണ് മന്ത്രിക്ക് കൈമാറിയിരിക്കുന്നത്. അപകടത്തിന്‍റെ ഡിജിറ്റല്‍ പുനരാവിഷ്കാരവും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ മാസം 6-നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന ടൂറിസ്റ്റ് ബസും കെ എസ് ആര്‍ ടി സി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരണപ്പെടുകയായിരുന്നു. മരണപ്പെട്ട 9 പേരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More