മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനും ലോകത്തിലെ അതിസമ്പന്നരിലൊരാളും റിലയന്‍സ് ഇന്‍റസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധഭീഷണി. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് വധഭീഷണി സന്ദേശം ലഭിച്ചത്. അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബെെയിലെ റിലയന്‍സ് ആശുപത്രിയിലാണ് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.  റിലയന്‍സ് ആശുപതി ബോംബുവെച്ച് തകര്‍ക്കുമെന്നും ഭീഷണിയുണ്ട്. 

മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി, മക്കളായ ആനന്ദ് അംബാനി, ആകാശ് അംബാനി എന്നിവര്‍ക്കെതിരെ പേരെടുത്ത് വധഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം ഒന്നരമാസം മുന്‍പും ഇത്തരത്തില്‍ ആശുപത്രിയില്‍ അംബാനി കുടുംബത്തിനെതിരെ വധഭീഷണി സന്ദേശം ലഭിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ആഗസ്ത് 15 ന് വധഭീഷണി നടത്തിയ അജ്ഞാതന്‍ എട്ടു തവണയാണ് കോള്‍ ചെയ്തത്. പിന്നീട് ഇയാളെ മുംബൈയില്‍ വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോഴത്തെ വധഭീഷണി സന്ദേശം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി മുംബൈയിലെ ഡി ബി മാര്‍ഗ് പൊലീസ് നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. വിഷയം ഗൌരവത്തിലുള്ളതാണോ എന്നാണ് പ്രാഥമികമായി പൊലീസ് അന്വേഷിക്കുക. വധഭീഷണി മുഴക്കിയ ആളെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 8 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 9 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More
Web Desk 1 day ago
National

മിഷോംഗ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ കനത്ത മഴ, വിമാനത്താവളം വെളളത്തില്‍

More
More
National Desk 1 day ago
National

കോണ്‍ഗ്രസ് തിരിച്ചുവരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നേതാക്കള്‍

More
More
National Desk 2 days ago
National

സെമി പോരാട്ടത്തില്‍ 'കൈ വഴുതി' കോണ്‍ഗ്രസ്; തെലങ്കാന പിടിച്ചെടുത്തു

More
More