ഇമ്രാന്‍ ഖാന്‍ ഭൂമിയിലെ പെരും നുണയന്‍ - പാക് പ്രധാനമന്ത്രി

ഇസ്ലാമബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭൂമിയിലെ പെരും നുണയനാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥ മുഴുവന്‍ തകിടം മറിച്ചുവെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക് പ്രധാനമന്ത്രി ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാനെ താഴെയിറക്കാന്‍ വിദേശ ശക്തിയായ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനുള്ള നീക്കങ്ങള്‍ നടത്തിയെന്നുമുള്ള രഹസ്യ നയതന്ത്ര കേബിള്‍ അടുത്തിടെ പാക് മീഡിയകള്‍ പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി പറയുമ്പോഴായിരുന്നു ഇമ്രാന്‍ ഖാനെ പേരും നുണയനെന്ന് വിളിച്ചത്.

ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായ തന്നെ നശിപ്പിക്കുകയാണ്. അതില്‍ എനിക്ക് അതീവ ദുഖമുണ്ട്. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി രാജ്യത്തെ അപമാനിച്ച് കളവ് പറയുന്ന ഇമ്രാന്‍ ഖാനെ പെരും നുണയന്‍ എന്ന് മാത്രമേ വിശേഷിപ്പിക്കനാവൂ. കഴിഞ്ഞ ഏപ്രിലില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട അദ്ദേഹം സമൂഹത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട് - ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവിശ്വാസപ്രമേയ വോട്ടെടുപ്പിലൂടെയാണ് ഇമ്രാൻ ഖാൻ (Imran Khan) പുറത്താകുന്നത്. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷണല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. പാകിസ്ഥാന്‍റെ (Pakistan) രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്താകുന്നത്. 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More