ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

ഡല്‍ഹി: അടുത്ത ലോക്സഭാതെരെഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്ര സമിതിയുടെ പരമോന്നത നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു രൂപീകരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് നടന്നു. തെലുങ്കാനയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സ്വന്തം പാര്‍ട്ടിയായ ടി ആര്‍ എസിന്‍റെ പേര് ഭാരത്‌ രാഷ്ട്രസമിതി ( ബി ആര്‍ എസ്) എന്നാക്കി മാറ്റി ദേശീയമാനം കൈവരിക്കാനുള്ള ശ്രമമാണ് കെ ചന്ദ്രശേഖര്‍ റാവു നടത്തിയത്. ശുഭ മുഹൂര്‍ത്തമായ 11.19 നാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ചടങ്ങില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും വിഘടിത ജനതാദളുകളിലൊന്നിന്‍റെ നേതാവുമായ എച്ച് ഡി കുമാരസ്വാമി, തമിഴ്നാട്ടിലെ വി സി കെ കക്ഷി നേതാവ് തോള്‍ തിരുമണവാളന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

പ്രാദേശിക കക്ഷി എന്ന പരിമിതി ഒരു ദേശീയ കാഴ്ചപ്പാട് പുലര്‍ത്തുന്ന പാര്‍ട്ടിയായി മാറുക എന്നതാണ് ടി ആര്‍ എസ് ലക്ഷ്യം വെയ്ക്കുന്നത്. ഇതാകട്ടെ ബിജെപി വിരുദ്ധ നീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണെന്ന് ചന്ദ്രശേഖര റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം അമരാവതിയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ യോഗത്തിലാണ് ടി ആര്‍ എസിനെ ദേശീയ പാര്‍ട്ടിയാക്കാനും തീരുമാനമുണ്ടായത്. 2024 -ല്‍ മോദിയോടും ബിജെപിയോടും ഏറ്റുമുട്ടാന്‍ തക്കശേഷിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനപിന്തുണ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഭാരത്‌ രാഷ്ട്രസമിതി ( ബി ആര്‍ എസ്)യുടെ ലക്ഷ്യം. ഇതിനായി പല സംസ്ഥാനങ്ങളില്‍ ജനപിന്തുണയുള്ള നേതാക്കളെ കാണാന്‍ കെ സി ആര്‍ ശ്രമം നടത്തുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേശീയ പാര്‍ട്ടി എന്ന നിലയില്‍ അംഗീകാരം നേടാനും ദേശീയ തലത്തില്‍ ചിഹ്നമുള്ള പാര്‍ട്ടിയായി മാറാനുമുള്ള ശ്രമമാണ് ഇപ്പോള്‍ ടി ആര്‍ എസും കെ സി ആറും നടത്തുന്നത്. തെലുങ്കാനക്ക് പുറമേ നാല് സംസ്ഥാനങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കണം. ടി ആര്‍ എസിന്റെ നിലിലുള്ള മുദ്രാവാക്യവും ആശയവും വെച്ച് അത് സാധ്യമല്ല എന്നതുകൊണ്ടുതന്നെ നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനകീയ പിന്തുണയുള്ള എന്നാല്‍ ദേശീയതലത്തില്‍ തന്‍റെ നേതൃത്വം അംഗീകരിക്കാന്‍ തയാറുള്ള പാര്‍ട്ടികളെയും നേതാക്കളെയും പുതിയ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നത്.   

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

More
More
National Desk 11 hours ago
National

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

More
More
National Desk 1 day ago
National

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

More
More
Web Desk 1 day ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

More
More
National Desk 2 days ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 2 days ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More