അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം: താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി

കശ്മീര്‍: കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പാര്‍ട്ടി പ്രവര്‍ത്തകന്‍റെ വിവാഹത്തിനായി പങ്കെടുക്കാന്‍ പത്താനിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് ഗേറ്റ് പൂട്ടിയതായി താന്‍ അറിയുന്നതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ അവസ്ഥയിതാണെങ്കില്‍ കശ്മീരിലെ ജനങ്ങളുടെ അവസ്ഥയെന്തായിരിക്കുമെന്നും മെഹബൂബ മുഫ്തി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

അതേസമയം, മെഹ്ബൂബ മുഫ്തിക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. ഗേറ്റ് പൂട്ടിയിരിക്കുന്നത് ബംഗ്ലാവിലെ കീ ഉപയോഗിച്ചുതന്നെയാണെന്നും ആരോപണം വ്യാജമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വിവാഹത്തിനുപോകാന്‍ മെഹ്ബൂബ മുഫ്തി അനുവാദം ചോദിച്ചിരുന്നുവെന്നും ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനെതിരെ മെഹ്ബൂബ മുഫ്തി രംഗത്തെത്തി. വിവാഹചടങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ബാരമുള്ള എസ്.പി ഭത്ത്രേയയാണ് തന്നെ അറിയിച്ചതെന്ന് അവര്‍ പറഞ്ഞു. അകത്ത് നിന്നും പോലീസാണ് ഗേറ്റ് പൂട്ടിയതെന്നും ഉദ്യോഗസ്ഥര്‍ കളവുപറയുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മെഹ്ബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി രജൗരിയിലും ജമ്മുവിലെ ചില സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരില്‍ എത്തിയ അമിത് ഷാ ഇന്ന് കശ്മീരിലെ ബാരാമുള്ളയില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യും. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്  പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

More
More
National Desk 12 hours ago
National

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

More
More
National Desk 1 day ago
National

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

More
More
Web Desk 1 day ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

More
More
National Desk 2 days ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 2 days ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More