ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കോണ്‍ഗ്രസ്. പദവികള്‍ വഹിക്കുന്നവര്‍ പ്രചാരണത്തിനിറങ്ങരുത്. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയാരും പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രചാരണം നടത്താന്‍ താത്പര്യമുള്ളവര്‍ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കണം. പി സി സി അധ്യക്ഷന്മാര് യോഗം വിളിക്കരുത്. ലഘുലേഖകള്‍ വിതരണം ചെയ്യരുത്. എതിര് സ്ഥാനാര്‍ഥിക്കെതിരെ ദുഷ്പ്രചാരണം നടത്തരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്ഥാനാര്‍ഥികള്‍ക്ക് പി സി സി അധ്യക്ഷന്മാര് പ്രചാരണത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞടുപ്പ് അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് രണ്ടുപേരും മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും ഹൈക്കമാന്‍ഡും ജി 23 നേതാക്കളും പിന്തുണയ്ക്കുന്നത്. എന്നാല്‍ കേരളത്തിലെയടക്കം യുവനേതാക്കള്‍ തരൂരിനാണ് പിന്തുണയറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്ന് പ്രഖ്യാപിച്ച കെ പി സി സി പ്രസിഡന്റ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ഖാര്‍ഗെക്കാണ് കെ സുധാകരന് ഇപ്പോള്‍ പിന്തുണയറിയിച്ചിരിക്കുന്നത്. ഖാര്‍ഗെയുടെ സംഘടനാ രംഗത്തെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് കരുത്ത് പകരും. അദ്ദേഹത്തിന്റെ ജനകീയതയും അനുഭവസമ്പത്തും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും സുധാകരന് പറഞ്ഞു. ഖാര്‍ഗെയെപ്പോലുള്ള ഒരാള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസിന്റെ ദൌര്‍ബല്യവും ശക്തിയും തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.