രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നാലെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ജയ്പൂരില്‍ വെച്ച് നടന്ന ചിന്തന്‍ ശിബിരത്തില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന നയം സ്വീകരിക്കാന്‍ നേതൃത്വം തീരുമാനിച്ചിരുന്നു. ഹൈക്കമാന്‍ഡിന്‍റെ ഈ തീരുമാനം അംഗീകരിച്ചാണ് ഖാര്‍ഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചത്. സോണിയ ഗാന്ധിയെ നേരില്‍കണ്ടാണ്‌ രാജി കത്ത് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ പി ചിദബരം, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക് എന്നിവരെയായിരിക്കും പ്രതിപക്ഷ നേതവ് സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പാര്‍ട്ടി നേതൃത്വം ആദ്യം പരിഗണിച്ചത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിനെയാണ്. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന നിലപാട് അംഗീകരിക്കാന്‍ ഗെഹ്ലോട്ടിന് സാധിക്കാതെ വന്നതോടെയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇന്നലെയാണ് ശശി തരൂര്‍ എം പിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മത്സരത്തിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അതേസമയം, തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന നടക്കും. വൈകീട്ടോടെ അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരക സന്ദര്‍ശനത്തിന് ശേഷം ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരായ നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തും. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ജി 23 -യിലെ നേതാക്കള്‍ പിന്തുണയ്ക്കുന്നത്. അതേസമയം, താന്‍ ജി 23യുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ലെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 9 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 12 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 12 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More