'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപിയുടെ സിനിമാ പോസ്റ്റര്‍ വിവാദത്തില്‍

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം മേം ഹൂം മൂസയുടെ പോസ്റ്റര്‍ വിവാദത്തില്‍. 'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ, ഇന്ത്യയ്ക്കുവേണ്ടി ചാവാനിറങ്ങിയ ഇസ്ലാമാണ് മൂസ' എന്നാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററിലെ വാചകം. പോസ്റ്റര്‍ കടുത്ത ഇസ്ലാമോഫോബിക്ക് ആണെന്നും വര്‍ഗീയത പറഞ്ഞ് മാര്‍ക്കറ്റിംഗ് നടത്തി ആളെക്കൂട്ടാമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നതെന്നുമാണ് പോസ്റ്ററിനെതിരെ ഉയരുന്ന പ്രധാന ആക്ഷേപം. 

പോസ്റ്റര്‍ വിവാദമായതോടെ സുരേഷ് ഗോപിക്കും സിനിമയ്ക്കുമെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ചിത്രത്തിന് കൂടുതല്‍ ശ്രദ്ധ കിട്ടാന്‍ ഇസ്ലാം മത വിശ്വാസികളെ മനപ്പൂര്‍വ്വം വ്രണപ്പെടുത്തുന്ന തരത്തില്‍ വര്‍ഗീയപരമായ മാര്‍ക്കറ്റിംഗ് നടത്തുന്നതിനെ തന്ത്രമെന്നല്ല കുതന്ത്രമാണെന്നാണ് വിളിക്കേണ്ടതെന്നാണ് പോസ്റ്ററിനടിയില്‍ വന്ന ഒരു കമന്റ്. രാജ്യത്തെ എല്ലാ ജനങ്ങളെയും ഒന്നായിക്കാണാനുളള വിശാലമനസ്‌കത സുരേഷ് ഗോപിക്കുണ്ടെങ്കില്‍ അദ്ദേഹംതന്നെ മുന്‍കയ്യെടുത്ത് പോസ്റ്ററിലെ പരസ്യവാചകം തിരുത്തിയേനേ എന്നാണ് മറ്റൊരു കമന്റ്.  അടിമുടി വര്‍ഗീയനായ ഒരാളുടെ ചിത്രത്തിന് ഇങ്ങനെയൊരു അടിക്കുറുപ്പുണ്ടായതില്‍ അത്ഭുതം തോന്നേണ്ടതില്ലെന്നും ഒരു വിഭാഗത്തെ പുകഴ്ത്താന്‍ മറുവിഭാഗത്തെ ഇകഴ്ത്തുന്നത് വെറും 'ഷിറ്റ്' ആണെന്നും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനെതിരെ വരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേം ഹൂം മൂസ ഇന്നാണ് റിലീസായത്. മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുളള കാലഘട്ടമാണ് കാണിക്കുന്നത്. സൈജു കുറുപ്പ്, പൂനം ബജ്വ, ജോണി ആന്റണി, ഹരീഷ് കണാരന്‍, സലിം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More