അയോധ്യയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പും ഉച്ചഭക്ഷണം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയത് വെറും ചോറും ഉപ്പും. അയോധ്യയിലെ ചൗരേബസാറിലുളള ദിഹ്വ പാണ്ഡെ പ്രൈമറി സ്‌കൂളിലാണ് സംഭവം. കുട്ടികള്‍ മണ്ണിലിരുന്ന് ഉപ്പുമാത്രം കൂട്ടി ചോറ് കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് സ്‌കൂളിലെ പ്രധാനാധ്യാപിക ഏക്താ യാദവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഗ്രാമത്തലവന് നോട്ടീസയക്കുകയും ചെയ്തു. 

'മെനു അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പാലും മുട്ടയും പരിപ്പും റൊട്ടിയുമെല്ലാം ഭക്ഷണത്തിനൊപ്പം നല്‍കണം. എന്നാല്‍ കുട്ടികള്‍ക്ക് വെറും ചോറും ഉപ്പും മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അധ്യാപകരും ഗ്രാമമുഖ്യനും തയാറല്ല. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ ഉത്തരവാദികള്‍'-എന്നാണ് വീഡിയോ പകര്‍ത്തിയ ആള്‍ ചോദിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്കൂളിലെ മിക്ക കുട്ടികളും ഉച്ചഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുപോയാണ് കഴിക്കുന്നത്. അങ്ങനെയാണ് കുട്ടികള്‍ക്ക് സ്‌കൂളില്‍ വെറുംചോറാണ് നല്‍കുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞത്. ഇതിനെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവും നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 8 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 10 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 10 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 13 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More