ആര്‍ എസ് എസ് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: ആര്‍ എസ് എസ് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഒക്ടോബര്‍ രണ്ടിന് തമിഴ്‌നാട്ടിലെ 51 സ്ഥലങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റൂട്ട് മാര്‍ച്ചിനാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. ആര്‍ എസ് എസിന്റെ മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍  നിഷേധിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനമുള്‍പ്പെടെയുളള സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

'പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും മുസ്ലീം സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തെ പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. പൊലീസിന് അധിക ജോലി ഭാരമുളളതിനാല്‍  ആര്‍ എസ് എസുള്‍പ്പെടെ ഒരു സംഘടനയ്ക്കും മാര്‍ച്ചുകളോ മീറ്റിംഗുകളോ നടത്താന്‍ അനുമതി നല്‍കാനാവില്ല' -എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍ എസ് എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി നാളെ കേസ് പരിഗണിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനുപിന്നാലെ തമിഴ്‌നാട്ടില്‍ പല സ്ഥലത്തും കനത്ത ജാഗ്രതയിലാണ് പൊലീസ്. ചെന്നൈയില്‍ മാത്രം നാലായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ എസ് എസിന്റെ മാര്‍ച്ചിന് സുരക്ഷയൊരുക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 5 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 8 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 10 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More