യുവതിക്ക് 80 ലക്ഷം കൈമാറി; പീഡനക്കേസ് ഒത്തുതീര്‍പ്പാക്കി ബിനോയ് കോടിയേരി

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനീഷ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതി ഒത്തുതീര്‍പ്പായി. നിയമനടപടികള്‍ ഒഴിവാക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചതോടെയാണ് ഹൈക്കോടതി കേസ് അവസാനിപ്പിച്ചത്. ബോംബൈ ഹൈക്കോടതിയില്‍ 80 ലക്ഷം രൂപ കെട്ടിവച്ചാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപയാണ് ബിനോയ് കോടിയേരി യുവതിക്ക് കൈമാറിയത്. ഒത്തുതീര്‍പ്പ് കരാറില്‍ എണ്‍പത് ലക്ഷമാണ് പറയുന്നതെങ്കിലും അതില്‍ക്കൂടുതല്‍ തുക യുവതിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കരാറില്‍ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച വിവരങ്ങള്‍ പറയുന്നില്ല.

ബിനോയ് കോടിയേരിക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണാക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു. 2019 ജൂണിലാണ് ബിനോയ് കോടിയേരിക്കെതിരെ പീഡന ആരോപണവുമായി യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുളള ഒരു മകനുണ്ടെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടതിയെ സമീപിച്ചതോടെ ഡി എന്‍ എ പരിശോധന നടത്താന്‍ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഡി എന്‍ എ പരിശോധനാ ഫലം സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിയില്‍ കിടക്കുകയാണ്. ഇത് തുറന്നുപരിശോധിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് കേസ് ഒത്തുതീര്‍പ്പിലേക്കെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More