പി എഫ് ഐക്കെതിരെ രാജ്യവ്യാപക റെയ്ഡ് തുടരുന്നു; നിരവധിപേര്‍ കസ്റ്റഡിയില്‍

ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപക റെയ്ഡ് തുടരുന്നു. 8 സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. കർണാ‍ടക, അസം, യുപി, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ റെയ‍്‍ഡുകൾ നടക്കുന്നത്. എന്‍ ഐ എയുടെ നിര്‍ദ്ദേശപ്രകാരം വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. പരിശോധനയുടെ ഭാഗമായി നിരവധിയാളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ 21 പേരെയും മഹാരാഷ്ട്രയിൽ 8 പേരെയെും ഗുജറാത്തിൽ 15 പേരെയും ഡല്‍ഹിയില്‍ നിന്ന് 34 പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷഹീൻബാഗിൽ നിന്നാണ് 30 പേരെ കസ്റ്റഡിയിൽ എടുത്തത്. മഹാരാഷ്ട്രയിൽ താനെയിൽ നിന്ന് 4 പിഎഫ്ഐ പ്രവർത്തകരെ ക്രൈംബ്രാഞ്ചാണ്  കസ്റ്റഡിയിൽ എടുത്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വ്യാഴാഴ്ച കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി 100 -ലധികം ആളുകളെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്. കേരളത്തില്‍ നിന്നായിരുന്നു ഏറ്റവും അധികം പി എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് എന്‍ ഐ എ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ വധിക്കാന്‍  ഗൂഡാലോചന നടത്തിയെന്നാണ് എന്‍ ഐ എയുടെ ആരോപണം. അതേസമയം,കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ 7 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 30 രാവിലെ 11 മണിവരെയാണ് കസ്റ്റഡി കാലാവധി.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 21 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 22 hours ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 1 day ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More