മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

മാംസാഹാരികളായ പുരുഷന്മാരുമായി ലൈംഗികബന്ധം പുലര്‍ത്തരുതെന്ന വിവാദ നിര്‍ദേശവുമായി പ്രമുഖ മൃ​ഗാവകാശ സംഘടനയായ പെറ്റ (People for the Ethical Treatment of Animals -PETA). പെറ്റയുടെ ജർമ്മൻ ഡിവിഷനാണ് സ്ത്രീകളോട് മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് പറഞ്ഞത്. മാംസം കഴിക്കുന്ന പുരുഷന്മാരാണ് കൂടുതൽ ​ഗ്രീൻഹൗസ് എമിഷന് കാരണക്കാരാകുന്നതെന്നാണ് അതിന് കാരണമായി പറയുന്നത്. ഗ്രീൻഹൗസ് എമിഷനാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായ കാലാവസ്ഥാ വ്യതിയാനത്തിനു കാരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജര്‍മ്മനിയില്‍ പുരുഷന്മാരാണ് കൂടുതൽ മാംസം കഴിക്കുന്നതെന്നും സ്ത്രീകളേക്കാൾ 41 ശതമാനം അധികം മലിനീകരണത്തിന് അത് കാരണമാകുമെന്നും 'പ്ലോസ് വൺ' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അത് കണക്കിലെടുത്താണ് പെറ്റയുടെ ജർമ്മൻ ബ്രാഞ്ച് വിവാദ നിര്‍ദേശം നല്‍കിയത്. കൂടാതെ, പുരുഷന്മാരിൽ നിന്നും 41 ശതമാനം മാംസ നികുതി ഈടാക്കണമെന്നും പെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏതായാലും പെറ്റയുടെ ഈ അഭിപ്രായ പ്രകടനം ജര്‍മ്മനിയില്‍ വലിയ തരത്തിലുള്ള പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 4 months ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More
Web Desk 4 months ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

More
More
National Desk 5 months ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

More
More
Web Desk 7 months ago
Lifestyle

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

More
More
Web Desk 8 months ago
Lifestyle

ഈ ഭൂമിയില്‍ 20,000,000,000,000,000 ഉറുമ്പുകൾ ജീവിക്കുന്നുണ്ട്!

More
More
Web Desk 8 months ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More