മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

ഡല്‍ഹി: നീണ്ട പത്ത് വര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90 വയസ്സ് തികഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ നവതിക്ക് ആശംസകള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. ഡോ. മന്‍മോഹന്‍ സിങ്ങിന് പ്രധാനമന്ത്രി ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. 

സമാനതകളില്ലാത്ത അര്‍പ്പണമാനോഭാവവും വിനയവും ഒത്തിണങ്ങിയ വ്യക്തിയാണ് ഡോ. മന്‍മോഹന്‍ സിങ്ങെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യം കണ്ട ഏറ്റവും പ്രമുഖരായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് മുന്‍ പ്രധാനമന്ത്രിയെന്നും അദ്ദേഹം തനിക്കെന്നപോലെ കോടിക്കണക്കിനുവരുന്ന ഇന്ത്യക്കാര്‍ക്ക് പ്രചോദനമാണെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി താന്‍ പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും പുറമേ നിരവധി നേതാക്കളും കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും മുന്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രമുഖ സാമ്പത്തിക ശാസ്ത്രകാരനും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ ഡോ. മന്‍മോഹന്‍ സിങ്ങ് 2004 മുതല്‍ 2014 വരെയുള്ള യു പി എ ഭരണകാലത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. രാജ്യത്തെ വിപണിസമ്പദ് വ്യവസ്ഥയിലേക്കും ആഗോളവത്കരണ നയങ്ങളിലേക്കും നയിച്ച സാമ്പത്തിക ശാസ്ത്രകാരനും ധനമന്ത്രിയുമാണ്  ഡോ. മന്‍മോഹന്‍ സിങ്ങ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 3 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More