ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 'കുമാരി'യുടെ ടീസര്‍ പുറത്ത്. രണം എന്ന ചിത്രത്തിനുശേഷം നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുളള പുരാണ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസര്‍ നല്കുന്ന സൂചന. സച്ചിന് രാംദാസും നിര്‍മ്മല്‍ സഹദേവും ചേര്‍ന്നാണ് കുമാരിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയാ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈം ടോം ചാക്കോ, സ്ഫടികം ജോര്‍ജ്ജ്, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
അതേസമയം, മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. സെപ്റ്റംബര്‍ മുപ്പിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൂങ്കുഴലി എന്നാണ് പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പേര്. വിക്രം, ജയംരവി, കാര്‍ത്തി, ശരത് കുമാര്‍, റഹ്മാന്, പ്രഭു, തൃഷ, ഐശ്വര്യാ റായ്, വിക്രം പ്രഭു, പ്രകാശ് രാജ്, ലാല്‍, ശോഭിത ദുതിബാല തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.