ചൈനയില്‍ സൈനിക അട്ടിമറിയെന്ന് അഭ്യൂഹം

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തുമെന്നും അഭ്യൂഹം. തലസ്ഥാനമായ ബീജിംഗിലേക്ക് സൈനിക വ്യൂഹങ്ങള്‍ നീങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. വ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതായും വാര്‍ത്തകളുണ്ട്. രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നും ഹൈസ്പീഡ് റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നുമൊക്കെയാണ് വാര്‍ത്തകള്‍. 

എന്നാല്‍ ഈ അനുമാനങ്ങളെക്കുറിച്ച് ഔദ്യോഗികമായി ഒരു പ്രതികരണവും ചൈനീസ് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ട്വിറ്ററിലൂടെയാണ് ഷിക്കെതിരെ അട്ടിമറി നടന്നതായി ആദ്യം വെളിപ്പെടുത്തലുകള്‍ നടന്നത്. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇന്ത്യൻ സൈബര്‍ ലോകത്തെ അടക്കം ചില ട്വീറ്റുകളും അഭിപ്രായപ്രകടനത്തിനപ്പുറം ചൈനീസ് അട്ടിമറിയുടെ സൂചനകളില്ലെന്ന് മിക്ക അന്താരാഷ്ട്ര ചൈനീസ് കാര്യ വിദഗ്ധര്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ചൈനയിലെ ഏതെങ്കിലും അട്ടിമറിയെക്കുറിച്ചോ രാഷ്ട്രീയ പ്രക്ഷോഭത്തെക്കുറിച്ചോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയെയും ലോകത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡസൻ കണക്കിന് ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ ബീജിംഗിലെ ഇപ്പോഴത്തെ സൈനിക അട്ടിമറി അഭ്യൂഹത്തില്‍ യാതൊരു വിശദീകരണവും ഇല്ല. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More