മലപ്പുറം: മുസ്ലീം ലീഗില്‍ ചിലര്‍ക്ക് സിപിഎമ്മിനൊപ്പം സഖ്യമുണ്ടാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കെ എം ഷാജി. 'മുസ്ലീം ലീഗ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നാല്‍ ചിലപ്പോള്‍ രണ്ട് തവണ അധികാരം ലഭിച്ചേക്കാം പക്ഷേ ഐ യു എം എല്ലും സിപിഎമ്മും തമ്മിലുളള സഖ്യത്തിന്റെ ഫലം മുഖ്യപ്രതിപക്ഷ കക്ഷിയായുളള ബിജെപിയുടെ വളര്‍ച്ചയാവും. ഇടതുപക്ഷത്തോടൊപ്പം ചേരേണ്ടതില്ലെന്ന മുസ്ലീം ലീഗിന്റെ നിലപാടിന് കാരണം അതാണ്'- കെ എം ഷാജി പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.
ഇടതുപക്ഷം ഉളളതുകൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് വളര്ച്ചയുണ്ടാവാത്തത് എന്ന വാദം താങ്കള്‍ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഒരുപക്ഷേ നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നിരിക്കാം. പക്ഷേ ഇപ്പോള്‍ അവര്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി. അധികാരത്തില്‍ തുടരാന്‍ വേണ്ടി എന്ത് വിട്ടുവീഴ്ച്ച നടക്കാനും സിപിഎം തയാറാണ്. കാലക്രമേണ ചെങ്കൊടിയില്‍ കാവിയുടെ നിഴല്‍ വീണ് തുടങ്ങി. സിപിഎമ്മിന്റെ താഴെത്തട്ടിലുളള പ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്നുണ്ട് എന്നാല്‍ നേതാക്കള്‍ അധികാരത്തില്‍ തുടരാനായി വിട്ടുവീഴ്ച്ചകള്‍ ചെയ്യുകയാണ്'-എന്നായിരുന്നു കെ എം ഷാജിയുടെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനെക്കുറിച്ചും കെ എം ഷാജി സംസാരിച്ചു. 'ഒരു സംഘടനയെ നിരോധിക്കുന്നതുകൊണ്ട് അതിന്റെ ആശയങ്ങളെ ഇല്ലാതാക്കാനാവുമെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യയശാസ്ത്ര സംവാദങ്ങളിലൂടെ അതിനെ അപ്രസക്തമാക്കണം. ഒരു സംഘടനയെ നിരോധിച്ചാല്‍ അത് മറ്റൊരു രൂപത്തില്‍ തിരിച്ചുവരിക തന്നെ ചെയ്യും. എസ് ഐ എം ഐ (SIMI), എന്‍ ഡി എഫ് എന്നീ സംഘടനകളെ നോക്കൂ. രണ്ടും നിരോധിച്ചെങ്കിലും പി എഫ് ഐയും എസ് ടി പി ഐയുമായി അവര്‍ ഇവിടെതന്നെ ഇല്ലേ'-കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.