പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ല - കെ സി വേണുഗോപാല്‍

തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് വിയോജിപ്പില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വ്യക്തമായ കാരണമുണ്ടെങ്കില്‍ അത്തരമൊരു നിലപാട് സ്വീകരിക്കാമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു കെ സി വേണുഗോപാല്‍ നിലപാട് വ്യക്തമാക്കിയത്. ഒരു തരത്തിലുള്ള വര്‍ഗീയതയേയും താന്‍ അംഗീകരിക്കില്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമാണ് കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ ഐ എ ഒരേ സമയം റെയ്ഡ് നടത്തിയത്. ദേശിയ നേതാക്കളെയടക്കം106 പോപ്പുലര്‍ ഫ്രണ്ട്  നേതാക്കളെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. എന്‍ ഐ എയുടെ നീക്കം സംസ്ഥാന സര്‍ക്കാരുകള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ നിന്നാണ് എന്‍ ഐ എ ഏറ്റവും അധികം ആളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ 7 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചി എന്‍ ഐ എ കോടതിയാണ് കേസ് പരിഗണിച്ചത്. സെപ്റ്റംബര്‍ 30 രാവിലെ 11 മണിവരെയാണ് കസ്റ്റഡി കാലാവധി. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 6 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More