2024-ല്‍ ബിജെപിക്ക് വന്‍ തകര്‍ച്ച നേരിടും; ബിഹാറില്‍ ഭരണം പോയതോടെ അമിത് ഷായ്ക്ക് ഭ്രാന്തായെന്നും ലാലു പ്രസാദ് യാദവ്

പാട്ന : ബിഹാര്‍ സര്‍ക്കാരിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ബിജെപി ബിഹാറില്‍നിന്ന് തുടച്ചുനീക്കപ്പെട്ടതോടെ അമിഷ് ഷായ്ക്ക് ആകെ ഭ്രാന്തുപിടിച്ച അവസ്ഥയാണെന്നും 2024-ല്‍ ദേശീയ തലത്തിലും ബിജെപിക്ക് വന്‍ തകര്‍ച്ച നേരിടേണ്ടിവരുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമിത് ഷാ ആകെ ഭ്രാന്തനായിപ്പോയി. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇവിടെനിന്നും നീക്കംചെയ്യപ്പെട്ടു. 2024-ലും അവര്‍ക്ക് തകര്‍ച്ച നേരിടേണ്ടിവരും. ആ പേടികൊണ്ടാണ് അമിത് ഷാ ബിഹാറില്‍ ഓടിനടന്ന് ജംഗിള്‍ രാജിനെക്കുറിച്ച് സംസാരിക്കുന്നത്. ഗുജറാത്തിലുണ്ടായിരുന്നപ്പോള്‍ അമിത് ഷാ എന്താണ് ചെയ്തത്? ജംഗിള്‍ രാജ് ഗുജറാത്തിലായിരുന്നു'- ലാലു പ്രസാദ് യാദവ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

2024-ല്‍ കേന്ദ്രത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ പിടിക്കുമെന്നുമുളള അമിത് ഷായുടെ അവകാശവാദത്തെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊക്കെ വഴിയേ കണ്ടറിയാം എന്നായിരുന്നു ലാലുവിന്റെ മറുപടി. നിതീഷ് കുമാറുമൊത്ത് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും പ്രതിപക്ഷ ഐക്യത്തിനായി എല്ലാ വിധത്തിലും പരിശ്രമിക്കുമെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More