പി എഫ് ഐ നേതാക്കള്‍ എന്‍ ഐ എ കസ്റ്റഡിയില്‍

കൊച്ചി: റെയ്ഡില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ 7 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചി എന്‍ ഐ എ കോടതിയാണ് കേസ് പരിഗണിച്ചത്. സെപ്റ്റംബര്‍ 30 രാവിലെ 11 മണിവരെയാണ് കസ്റ്റഡി കാലാവധി. ഈ വര്‍ഷം ജൂലൈയില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നാണ് ദേശിയ അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്. പ്രമുഖ​നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടെന്നും ഇന്ത്യയിൽ ഇസ്‍ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും എൻ.ഐ.എ കസ്റ്റഡി അപേക്ഷയിൽ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് എന്‍ ഐ എ കോടതിയില്‍ വാദിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ദിവസം എന്‍ ഐ എ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെ നിരവധി നേതാക്കളെയും എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം എന്‍ ഐ എ നടത്തിയ പരിശോധനയില്‍ ഇ ഡിയും പങ്കെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ദേശിയ നേതാക്കളെയടക്കം 106 പേരെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഏറ്റവും അധികം നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഡല്‍ഹിയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത്. രാജ്യവ്യാപകമായി എന്‍ ഐ എ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More