കൊച്ചി: മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ക്രിസ്റ്റഫറി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 'അവനെ സംബന്ധിച്ചിടത്തോളം നീതി ഒരു ഭ്രമമാണ്' എന്നാണ് പോസ്റ്ററിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ഒരു പൊലീസ് ഓഫിസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പങ്കുവെക്കുന്ന പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്' എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആര് ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.