ഹര്‍ത്താലിനിടെ കണ്ണൂരില്‍ ബോംബറ്; കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണം

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലിനിടെ കണ്ണൂരില്‍ ബോംബറ്. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. പത്രം കൊണ്ടുപോകുകയായിരുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. എന്നാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുപറ്റിയിട്ടില്ല. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്ക് പരിക്കേറ്റു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ ഐ എ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ദേശിയ നേതാക്കളെയടക്കം106 പോപ്പുലര്‍ ഫ്രണ്ട്  നേതാക്കളെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലാണ് എന്‍ ഐ എ ഒരേ സമയം റെയ്ഡ് നടത്തിയത്. എന്‍ ഐ എയുടെ നീക്കം സംസ്ഥാന സര്‍ക്കാരുകള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More