മലപ്പുറം: ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം മുണ്ടിക്കത്തൊടിയില് മുസ്ലീം ലീഗ് ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും കുഞ്ഞാലിക്കുട്ടി വിമര്‍ശനമുന്നയിച്ചു. 'മമതാ ബാനര്‍ജി ബിജെപിക്കെതിരെ വലിയ വിമര്‍ശനങ്ങളുന്നയിച്ചു. എന്നാല്‍ ചില ആരോപണങ്ങള്‍ തിരിച്ചുവന്നപ്പോള്‍ അവര്‍ നിശബ്ദയായി. പക്ഷേ, മണിക്കൂറുകള്‍ ചോദ്യംചെയ്തിട്ടും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ബിജെപിക്കെതിരെ ഒരു ഒത്തുതീര്‍പ്പിനും തയാറായിട്ടില്ല'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരുപടി മുന്നിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളാ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവുമൊക്കെ മുസ്ലീം ലീഗ് നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്നും ലീഗിന്റെ വളര്‍ച്ച കൊണ്ട് ഒരു സമുദായത്തിനല്ല മൊത്തം സമൂഹത്തിനാണ് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.