മലയാളികളെ കര്‍ശനമായി നിരീക്ഷിക്കണം; നിര്‍ദ്ദേശവുമായി കര്‍ണാടക അഭ്യന്തര മന്ത്രി

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കൂടിവരുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കേരളത്തില്‍ നിന്നും വരുന്ന മലയാളികളെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പൊലീസ് പരിശോധനയില്‍ വീഴ്ച വരുത്തതെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കുടക് മേഖല വളരെ സെന്‍സിറ്റീവ് മേഖലയാണെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരെയെ കൊലപ്പെടുത്തി പ്രതികള്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്‍റെ പുതിയ നീക്കം. കേരള അതിർത്തിയോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡയിലാണ് കൊലപാതകം നടന്നത്. കേരളത്തില്‍ നിന്നുള്ള നിരവധി ക്രിമിനലുകള്‍ കുടുകയില്‍ അഭയം പ്രാപിക്കുന്നുണ്ട്. കുറ്റകൃത്യം ചെയ്തതിനുശേഷം പ്രതികള്‍ കേരളത്തിലേക്കാണ് രക്ഷപ്പെടുന്നത്. അതിര്‍ത്തി പ്രദേശമായ കുടുകിലെത്തുന്ന ആളുകളെ നിരീക്ഷിക്കാന്‍ 95 സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് എല്ലാവിധ മുന്‍ കരുതലുകളും സ്വീകരിക്കും - മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More