ഭാരത്‌ ജോഡോ യാത്ര: ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രമില്ല; ഫോണില്‍ അസഭ്യവര്‍ഷം

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡില്‍ ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ച അജിത്തും സംഘാടകനായ അഡ്വ. റെജി തോമസും തമ്മില്‍ ഫോണില്‍ വാക്കു തര്‍ക്കവും തെറിവിളികളുമുണ്ടായി. ഈ ഓഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ളയാളെന്ന രീതിയിലായിരുന്നു അജിത്‌ റെജിയെ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ സംസാരം തുടങ്ങി അധികം വൈകാതെ തന്നെ സംഭാഷണത്തിന്‍റെ രീതി മാറുകയും ഇരുവരും തമ്മിലുള്ള സംഭാഷണം വാക്ക് തര്‍ക്കത്തിലേക്കും അസഭ്യം വിളിയിലേക്കും നീങ്ങുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ചില ഗ്രൂപ്പു നേതാക്കളും രാഷ്ട്രീയ എതിരാളികളും നടത്തിയ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഭാരത് ജോഡോ യാത്ര വളരെ മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും അത് ചിലയാളുകളെ അസ്വസ്ഥരാക്കുന്നുണ്ടെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം. എന്നാല്‍ തിരുവല്ല, മല്ലപ്പള്ളി മേഖലയില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. അതേസമയം ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ ഇന്ന് ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി  വിലയിരുത്തും. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More