തിരുവനന്തപുരം: ബൈക്കില്‍ സഞ്ചരിക്കവേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ മൂവേരിക്കര സ്വദേശി എ.എസ് അജിന് എന്ന ഇരുപത്തഞ്ചുകാരനാണ് മരണപ്പെട്ടത്. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഈ മാസം 9-നാണ് (ഓണപിറ്റേന്ന്) അരുവിയോട് കവലയില്‍ വെച്ചാണ് അപകടം നടന്നത്. അജിന് മുന്നില്‍ കടന്നുപോയ ബൈക്കിനു നേയാണ് നായ വട്ടം ചാടിയത്. നായയെ തട്ടി മറിഞ്ഞുവീണ ബൈക്കിലേക്ക് അജിന്റെ ബൈക്ക് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അജിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മരണപ്പെട്ട അജിന് മൂവേരിക്കര റോഡരികത്തു വീട്ടില്‍ ശോഭയുടെ മകനാണ്. നീതുവാണ് ഭാര്യ. മകള്‍ യുവാന.