ബിജെപിക്ക് ഏക ബദല്‍ ആം ആദ്മി പാര്‍ട്ടി മാത്രമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍

അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി മേധാവിയുമായ അരവിന്ദ് കെജ്‌റിവാള്‍. കോണ്‍ഗ്രസിനെ ഇപ്പോള്‍ ആരും ശ്രദ്ധിക്കാറില്ലെന്നും ഇപ്പോള്‍ ബിജെപിക്ക് ബദല്‍ ആം ആദ്മി പാര്‍ട്ടി മാത്രമാണെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തിലെത്തിയ കെജ്‌റിവാള്‍ ശുചീകരണത്തൊഴിലാളികളുമായി സംവദിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു. 

പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പാപ്പരായിരിക്കുകയാണെങ്കിലും അവര്‍ ഗുജറാത്തില്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്നുണ്ട് എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു കെജ്‌റിവാളിന്റെ മറുപടി. 'കോണ്‍ഗ്രസ് തീര്‍ന്നുകഴിഞ്ഞു. ജനങ്ങള്‍ക്കത് വ്യക്തമായി അറിയാം. കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ എടുക്കുന്നത് നിര്‍ത്തൂ. അവരുടെ ചോദ്യങ്ങള്‍ ഇപ്പോള്‍ ആരും ശ്രദ്ധിക്കാറില്ല'-അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കോണ്‍ഗ്രസിന് വോട്ടുചെയ്ത് വോട്ടവകാശത്തെ പാഴാക്കിക്കളയരുത്. ആ പാര്‍ട്ടി ഇപ്പോള്‍ എവിടെയുമില്ല. സംസ്ഥാനത്ത് ബിജെപിയുടെ ഭരണം ഇഷ്ടമില്ലാത്തവരുണ്ട്. കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് ഇഷ്ടമില്ലാത്തവരും. ഗുജറാത്തി്ല്‍ ബിജെപിക്കുളള ഏക ബദല്‍ ആം ആദ്മിയാണ്. അതിനാല്‍ ഞങ്ങള്‍ക്കാണ് വോട്ടുചെയ്യേണ്ടത്'-അരവിന്ദ് കെജ്‌റിവാള്‍ കൂട്ടിച്ചേര്‍ത്തു.  

Contact the author

National Desk

Recent Posts

National Desk 9 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 10 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More
National Desk 12 hours ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

More
More
National Desk 13 hours ago
National

ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

More
More
National Desk 14 hours ago
National

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കും;കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെക്കും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

17 സ്ത്രീകള്‍ പീഡന പരാതി നല്‍കിയിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തതിന് കാരണം രാഷ്ട്രീയ സ്വാധീനം- ഗായിക ചിന്മയി ശ്രീപദ

More
More