എ എന്‍ ഷംസീര്‍ നിയമസഭാ സ്പീക്കര്‍

തിരുവനന്തപുരം: കേരളാ നിയമസഭയുടെ 24-ാമത് സ്പീക്കറായി തലശ്ശേരിയില്‍ നിന്നുള്ള എം എല്‍ എയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എ.എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. നിയമഭയില്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിനെ 40 നെതിരെ 96 വോട്ടുകള്‍ക്കാണ് ഷംസീര്‍ പരാജയപ്പെടുത്തിയത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് ചെയറിലേക്ക് ആനയിച്ചു. 

ആലുവാ എം എല്‍ എയും കോണ്‍ഗ്രസിന്റെ യുവ നേതാവുമാണ് എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച അന്‍വര്‍ സാദത്ത്. തലശ്ശേരി എം എല്‍ എ ആയ എ എന്‍ ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യത്തെ നിയമസഭാ സ്പീക്കറാണ്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനായി പ്രത്യേക നിയമസഭ സമ്മേളനം ചേരുകയായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിപ്പോയ ഒഴിവില്‍ സ്പീക്കര്‍ എം.ബി രാജേഷിന്  മന്ത്രിസ്ഥാനം.നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ എ എന്‍ ഷംസീര്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വര്‍ക്കിംഗ് ചെയര്‍മാനാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ഷംസീര്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ആദ്യത്തെ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനാണ്. തത്വശാസ്ത്രത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.  കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മണ്ഡലമായ തലശ്ശേരിയില്‍ നിന്നാണ് എ എന്‍ ഷംസീര്‍ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ രണ്ടാംവട്ടമാണ് തലശ്ശേരിയില്‍നിന്ന് അദ്ദേഹം സഭയിലെത്തുന്നത്. കോടിയേരി എക്കണ്ടി നടുവിലേരി സറീനയുടെയും പരേതനായ കോമത്ത് ഉസ്മാന്റെയും മകനാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപിക ഡോ. പി എം സഹലയാണ് ഭാര്യ. പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയും പരിജ്ഞാനവും ഉള്ള ആളാണ് ഷംസീറെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ഷംസീര്‍ ചരിത്രത്തിലേക്കാണ് കടന്നിരിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നതായും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 

Contact the author

Web desk

Recent Posts

Web Desk 6 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More