സിപിഎമ്മില്‍ പിണറായി വിജയനെ ഭയക്കാത്തവരുണ്ടെങ്കില്‍ കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തിക്കൊടുക്കണം; തെരുവുനായ ശല്യത്തില്‍ കെ സുധാകരന്‍

കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴും ഉചിതമായ നടപടികള്‍ സ്വീകരിക്കാത്ത പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഏതുനിമിഷവും ഏതൊരാളും ആക്രമിക്കപ്പെടാം എന്നതാണ് കേരളത്തിലെ അവസ്ഥയെന്നും പിഞ്ചുകുഞ്ഞുങ്ങളടക്കം ആക്രമിക്കപ്പെട്ടിട്ടും വാക്‌സിന്‍ സ്വീകരിച്ചവര്‍ കൊല്ലപ്പെട്ടിട്ടും ഭരണകൂടം കുറ്റകരമായ മൗനം പാലിക്കുകയാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ സര്‍ക്കാര്‍ ആന്റീ റാബിസ് വാക്‌സിന്‍ വാങ്ങുന്നതില്‍ വരെ കെടുകാര്യസ്ഥത കാണിച്ചെന്നും സിപിഎമ്മിന്റെ മന്ത്രിസഭയില്‍ പിണറായി വിജയനെ ഭയപ്പെടാത്തവരുണ്ടെങ്കില്‍ കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തിക്കൊടുക്കണം. എത്രയും പെട്ടെന്ന് തെരുവുനായ ശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കെ സുധാകരന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

കേരളത്തിൻ്റെ തെരുവോരങ്ങൾ നായക്കൂട്ടങ്ങൾ കീഴടക്കിയിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങളും ആക്രമിക്കപ്പെടുന്ന ഭീകരാന്തരീക്ഷമാണ് കേരളത്തിലുള്ളത്. കഴിഞ്ഞ 6 വർഷം കൊണ്ട് കേരളത്തിൽ തെരുവുനായകളുടെ കടിയേറ്റവരുടെ എണ്ണം 10 ലക്ഷമെന്ന് മാധ്യമങ്ങൾ പറയുന്നു. 2021ൽ മാത്രം രണ്ടേകാൽ ലക്ഷം മനുഷ്യർക്ക് നേരേ ആക്രമണം ഉണ്ടായി. ഇപ്പോളിതാ അവസാനത്തെ 7 മാസത്തിനിടെ 2 ലക്ഷംപേർക്ക് കടിയേറ്റിരിക്കുന്നു.

ആളുകൾ കൊല്ലപ്പെടുന്നതിലും അവരുടെ ഉറ്റ ബന്ധുക്കളുടെ നിലവിളികളിലും സംഗീതം കണ്ടെത്തുന്ന കേരള മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഈ വിഷയത്തിൽ തീരെ വേദന തോന്നില്ലെന്നുറപ്പാണ്. എന്നാൽ സാധാരണക്കാർ തെരുവിലിറങ്ങാൻ ഭയക്കുകയാണ് എന്ന കാര്യം ഭരണകൂടം കണ്ടേ തീരൂ. ഏതുനിമിഷവും ഏതൊരാളും തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെട്ടേക്കാം എന്നതാണ് കേരളത്തിലെ അവസ്ഥ. പിഞ്ചു കുഞ്ഞുങ്ങളടക്കം ആക്രമിക്കപ്പെട്ടിട്ടും വാക്സിൻ സ്വീകരിച്ചവർ കൊല്ലപ്പെട്ടിട്ടും ഭരണകൂടം കുറ്റകരമായ മൗനം പാലിക്കുകയാണ്.

ഇരുപതോളംപേർ ഈ അടുത്ത കാലത്ത് പേപ്പട്ടി വിഷബാധയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. വാക്സിൻ എടുത്തവർക്ക് വരെ ജീവൻ നഷ്ടമായിരിക്കുന്നു. പിണറായി വിജയൻ്റെ സർക്കാർ ആൻ്റി റാബീസ് വാക്സിൻ വാങ്ങുന്നതിൽ വരെ കെടുകാര്യസ്ഥത കാണിച്ചിരിക്കുന്നു. മനുഷ്യജീവന് ഇവർ പുല്ലുവിലയാണ് കൽപിക്കുന്നതെന്നതിന് മറ്റൊരുദാഹരണം ആവശ്യമില്ല.

ജനങ്ങളെ ഭയന്ന് മിന്നൽ വേഗത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി സാധാരണക്കാരുടെ പ്രശ്നങ്ങൾ കാണുന്നില്ല.സിപിഎമ്മിൻ്റെ മന്ത്രിസഭയിൽ പിണറായിയെ ഭയക്കാത്തവരുണ്ടെങ്കിൽ കേരളത്തിൻ്റെ അവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കണം. എല്ലാ ജനകീയ പ്രശ്നങ്ങളിലും പ്രതിപക്ഷം ശക്തമായ സമരങ്ങൾ ചെയ്താലേ നടപടി ഉണ്ടാകൂ എന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.എത്രയും പെട്ടെന്ന് തന്നെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 5 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More