അവ്യക്തമായ മറുപടി; ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാത്തതിനാല്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ താക്കീത് ചെയ്ത് കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് വാങ്ങിയ പി പി ഇ കിറ്റില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയോട് വിശദീകരണം ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും മറുപടികള്‍ ആവര്‍ത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടി എ പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ ആരോഗ്യമന്ത്രിയെ താക്കീത് ചെയ്തത്.  

ഉത്തരങ്ങള്‍ കൃത്യമായി നല്‍കണം. അവ്യക്തമായ മറുപടി ആവര്‍ത്തിച്ച് നല്‍കുന്ന രീതി അവസാനിപ്പിക്കണം. കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കണമെന്നും വസ്തുതകളറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സെക്രട്ടറിയേറ്റ് ഇക്കാര്യം മന്ത്രിയെ അറിയിക്കുകയായിരുന്നു. പി പി ഇ കിറ്റ്‌ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയോട് ചോദിക്കുമ്പോള്‍ വ്യത്യസ്ത ഉത്തരങ്ങളാണ് ലഭിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്‌ എം ബി രാജേഷ് വിഷയത്തില്‍ ഇടപെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More