പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

കൊവിഡ്-19 പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല   കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. നാട്ടിലേക്ക് വരാൻ ആ​ഗ്രഹിക്കുന്നവരെ  മുൻഗണനാക്രമത്തിൽ തിരിച്ചു കൊണ്ടുവരണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗം ബാധിച്ചവർക്ക് മതിയായ ചികിത്സ നൽകുന്നതിന് കേന്ദ്ര സർക്കാർ നയതന്ത്ര തലത്തിൽ ഇടപെടണം. ഇന്ത്യൻ എംബസി നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കണം. തൊഴിൽ നഷ്ടപ്പെട്ടവർക്കും ശമ്പളമില്ലാതെ അവധിയിൽ പോയവർക്കും അടിയന്തര സഹായം എത്തിക്കണം. ടൂറിസ്‌റ്റ് വിസയിലെത്തിയ കുടുങ്ങിയവരുടെ വിസ പുതുക്കണം. മടങ്ങിയെത്തുന്നവർക്ക് പുനരധിവാസ പദ്ധതിയും ചെറിയ പലിശനിരക്കിൽ വായ്‌പയും ലഭ്യമാക്കമെന്നും രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More