കോണ്‍ഗ്രസ് ഗുജറാത്ത് പിടിക്കും, ആം ആദ്മി ബിജെപിയുടെ ബി ടീം - രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷം നേരിയ വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്നും ഇത്തവണ ബിജെപിയെ ഗുജറാത്തില്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി ചുമതല നല്‍കിയുളള എ ഐ സി സിയുടെ സര്‍ക്കുലര്‍ പുറത്തുവന്നതിനുപിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

'ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചുമതല നന്നായി നിര്‍വഹിക്കും. ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയിക്കും. കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അത് മറികടന്ന് ബിജെപിയെ ഗുജറാത്തില്‍തന്നെ പരാജയപ്പെടുത്തും. ആം ആദ്മി ബിജെപിയുടെ ബി ടീമാണ്. ആം ആദ്മിയുടെയും ബിജെപിയുടെയും വെല്ലുവിളികളെ മറികടന്ന് കോണ്‍ഗ്രസ് ഗുജറാത്തില്‍ വിജയിക്കും'-രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാനായാണ് രമേശ് ചെന്നിത്തലയെ എ ഐ സി സി നിയമിച്ചത്. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് പുതിയ സമിതികള്‍ രൂപീകരിച്ചത്. രമേശ് ചെന്നിത്തല, ജയ് കിഷന്‍, അഡ്വ. ശിവാജി റാവു മോഗെ എന്നിവരാണ് ഗുജറാത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുളള മൂന്നംഗ സമിതിയിലുളളത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More