പതാകയുയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ ബിജെപി നേതാവിന്റെ നിര്‍ദേശം-വിവാദം

ഡല്‍ഹി: ഹര്‍ ഘര്‍ തിരംഗ ക്യാംപെയ്‌ന്റെ ഭാഗമായി ദേശീയ പതാകയുയര്‍ത്താത്ത വീടുകളുടെ ഫോട്ടോയെടുക്കാന്‍ നിര്‍ദേശിച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ മഹേഷ് ഭട്ടാണ് വിവാദ നിര്‍ദേശം നല്‍കിയത്. 'ത്രിവര്‍ണ പതാകയുയര്‍ത്താത്ത വീട്ടുകാരെ നമുക്ക് വിശ്വസിക്കാനാവില്ല. എനിക്ക് അത്തരം വീടുകളുടെ ഫോട്ടോകള്‍ വേണം. അത്തരം ആളുകളെ സമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ട്' -എന്നായിരുന്നു മഹേഷ് ഭട്ടിന്റെ പരാമര്‍ശം. വീടുകളില്‍ ത്രിവര്‍ണ പതാകയുയര്‍ത്തുന്നതുവഴി ദേശീയവാദികള്‍ ആരാണെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി മഹേഷ് ഭട്ട് രംഗത്തെത്തി. 'താന്‍ പതാകയുയര്‍ത്താത്ത ബിജെപി പ്രവര്‍ത്തകരുടെ വീടുകളുടെ ഫോട്ടോയാണ് ആവശ്യപ്പെട്ടത്. പൊതുജനങ്ങളുടേതല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തോട് എല്ലാ ബിജെപി പ്രവര്‍ത്തകരും പ്രതികരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാജ്യത്തോട് സ്‌നേഹമുളളവര്‍ പതാകയുയര്‍ത്താന്‍ മടിക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് സ്വാഭാവികമാണ്. ഒരു ഇന്ത്യക്കാരനും അതില്‍ പ്രശ്‌നമുണ്ടാകേണ്ടതില്ല'-എന്നാണ് മഹേഷ് ഭട്ടിന്റെ വിശദീകരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുളള ഹര്‍ ഘര്‍ തിരംഗ ക്യാംപെയ്‌ന് ഇന്ന് തുടക്കമാവുകയാണ്. രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ത്രിവര്‍ണ പതാകയുയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. വീടുകളിലും സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാകയുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു. 

Contact the author

National Desk

Recent Posts

National Desk 23 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More