സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡന പരാതിയിലും മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: ലൈംഗികാതിക്രമ പരാതിയില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമ പരാതിയിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ആക്ടിവിസ്റ്റും യുവ എഴുത്തുകാരിയുമായ യുവതിയാണ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ പരാതി നല്‍കിയത്. 2020 ഫെബ്രുവരി 8-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് കവിതാ ക്യാമ്പിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവ എഴുത്തുകാരി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. 

നേരത്തെ, അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡനപരാതിയില്‍ സിവിക് ചന്ദ്രന് ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ചാണ് കോടതി സിവിക്കിന് ജാമ്യം നല്‍കിയത്. ഉപാധികളൊന്നുമില്ലാതെയായിരുന്നു അന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന്  സിവിക് ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഊന്നുവടിയില്ലാതെ നടക്കാന്‍പോലുമാകാത്തയാളാണ് താനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഈ വിഷയം അന്വേഷിപ്പിച്ചതാണെന്നും പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും സിവിക് ചന്ദ്രന്‍ ജാമ്യാപേക്ഷയില്‍  ചൂണ്ടിക്കാട്ടിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

എന്‍റെ വോട്ട് ഖര്‍ഗെക്ക്; തരൂരിന് സാധാരണക്കാരുമായി ബന്ധമില്ല- കെ മുരളീധരന്‍

More
More
Web Desk 9 hours ago
Keralam

സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ദയാ ബായി ആശുപത്രിയില്‍

More
More
Web Desk 9 hours ago
Keralam

'സംഘപരിവാറല്ല ഏറ്റവും വലിയ ഭീഷണി!'- വിവാദ പ്രസ്താവന ആവര്‍ത്തിച്ച് സി. രവിചന്ദ്രൻ

More
More
Web Desk 10 hours ago
Keralam

മമ്മൂട്ടി പ്രതികരിച്ചത് നന്നായി; വിലക്ക് എന്ന വാക്ക് തന്നെ ഒഴിവാക്കണം - സംവിധായകന്‍ വിനയന്‍

More
More
Web Desk 1 day ago
Keralam

വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിച്ചിട്ടില്ല - സുധാകരനെതിരെ ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

ആരുടെയും തൊഴില്‍ നിഷേധിച്ചിട്ടില്ല; പരാതി പിന്‍വലിച്ചതായി അവതാരകയോ ശ്രീനാഥ്‌ ഭാസിയോ അറിയിച്ചിട്ടില്ല - സജി നന്ത്യാട്ട്

More
More