മന്ത്രിമാര്‍ സ്വയം തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം. മന്ത്രിമാര്‍ സ്വയം തീരുമാനങ്ങളെടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണെന്നുമാണ് വിമര്‍ശനം. പൊതുമരാമത്ത്, ഗതാഗതം, ആരോഗ്യം, തദ്ദേശം എന്നീ വകുപ്പുകള്‍ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. മന്ത്രിമാരുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ചില മന്ത്രിമാര്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും ആവര്‍ത്തിച്ച് വിളിച്ചാലും പ്രതികരിക്കാന്‍ കൂട്ടാക്കാത്തവരുണ്ടെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശിച്ചു. 

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. പ്രവര്‍ത്തന മികവില്‍ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കൊപ്പം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ എത്തുന്നില്ല. ആദ്യത്തെ സര്‍ക്കാരിലെ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍തന്നെയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ പോലും മടിയാണ്. എല്ലാം ഓണ്‍ലൈനാക്കാനാണ് ശ്രമം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊലീസിലും ഉദ്യോഗസ്ഥ തലത്തിലും വീഴ്ച്ച പറ്റി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഏകോപനക്കുറവുണ്ടായി. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമുണ്ടാക്കണമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. അതേസമയം, സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഇന്ന് നേതൃത്വം മറുപടി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും മറുപടി നല്‍കുകയെന്നാണ് വിവരം.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 6 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 7 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 8 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More