'വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ പോസ്റ്ററിനെച്ചൊല്ലി കോണ്‍ഗ്രസ്-സിപിഎം സൈബര്‍ പോര്‌

കൊച്ചി: ഇന്ന് റിലീസായ 'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം. ചിത്രത്തിന്റെ റിലീസിനുമുന്നോടിയായി പത്ര മാധ്യമങ്ങളിലിറങ്ങിയ ഒരു പോസ്റ്ററിലെ പരസ്യവാചകമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. 'തിയേറ്ററുകളിലേക്കുളള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് ചിത്രത്തിന്റെ പരസ്യ വാചകം. സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷത്തെ നേതാക്കള്‍ പരസ്പരം വാഗ്വാദം നടത്തുന്ന സാഹചര്യത്തിലാണ് സിനിമയുടെ പോസ്റ്റര്‍ ചര്‍ച്ചയാകുന്നത്. 

ചിത്രത്തിലെ പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് യോജിച്ച തലക്കെട്ടാണ് ഇതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ഈ സിനിമ കാണണമെന്ന് കരുതിയതാണ്, പക്ഷേ ഇനി കാണുന്നില്ല, വഴിയില്‍ കുഴിയുണ്ടെങ്കില്‍ സിനിമ ടെലഗ്രാമില്‍ കണ്ടോളാം എന്നിങ്ങനെയാണ് പോസ്റ്ററിനെതിരെ വരുന്ന കമന്റുകള്‍. ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശനും യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമും ഉള്‍പ്പെടെയുളള നേതാക്കള്‍ സിനിമയുടെ പോസ്റ്ററിനെ പിന്തുണച്ച് രംഗത്തെത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പുരപ്പുറത്തുകയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതെന്നും സൈബര്‍ ആക്രമണമുണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണുമെന്നും വി ഡി സതീശന്‍ പറഞ്ഞു. 

കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌കരിക്കാനാവശ്യപ്പെടുന്ന, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍ക്ക് ഭ്രാന്താണെന്നുമാണ് വി ടി ബല്‍റാം പറഞ്ഞത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് ഒരു കളളനും മന്ത്രിയും തമ്മില്‍ വിചാരണാക്കോടതിയില്‍ നടക്കുന്ന കഥയാണ്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിട്ടുളളത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More