മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും നമ്മുടെ കുഞ്ഞുങ്ങളെയും ബാധിക്കും- ഡോ. ഷിംന അസീസ് എഴുതുന്നു

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചെന്നും അതുപയോഗിക്കാന്‍ ആ കുട്ടിയെ പ്രേരിപ്പിച്ച സഹപാഠി മറ്റനേകം കുട്ടികളെയും അതിന് പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ പ്രതികരണവുമായി ഡോ. ഷിംന അസീസ്. ചിറകിനുളളില്‍ വെച്ച് വളര്‍ത്തുന്ന മക്കളാണ് പറക്കമുറ്റുംമുന്നേ ഇതിനെല്ലാം മുതിരുന്നതെന്നും എന്റെ കുട്ടി ഇതൊന്നും ചെയ്യില്ലെന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസമൊക്കെ കാറ്റില്‍പറത്തിയാണ് പ്രതിദിനം ഓരോ കഥകള്‍ പുറത്തുവരുന്നതെന്നും ഷിംന അസീസ് പറയുന്നു. 'മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കില്ലെന്ന് കരുതേണ്ട. നമ്മുടെ കുഞ്ഞാണ് എന്നതുകൊണ്ട് ഈ കെടുതികള്‍ അവരെ സ്പര്‍ശിക്കാതെ മാറിനില്‍ക്കണമെന്നില്ല. മക്കള്‍ നന്നായിരിക്കാന്‍ അവരെ നാം പ്രാപ്തരാക്കിയേ പറ്റു'- ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഡോ. ഷിംന അസീസ് എഴുതുന്നു

ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചെന്നും അതുപയോഗിക്കാൻ ആ കുട്ടിയെ പ്രേരിപ്പിച്ച സഹപാഠി മറ്റനേകം കുട്ടികളെയും ഇതിനു പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിച്ചുവെന്നും വാർത്ത.

വല്ലാത്ത ലോകത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. ചിറകിന്‌ ചോട്ടിൽ വെച്ച്‌ വളർത്തുന്ന മക്കളാണ്‌ പറക്കമുറ്റും മുന്നേ ഇതിനെല്ലാം മുതിരുന്നത്. 'എന്റെ കുട്ടി ഇതൊന്നും ചെയ്യില്ല' എന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസമൊക്കെ കാറ്റിൽ പറത്തി ഓരോ ദിവസവും പുതിയ കഥകൾ പുറത്ത്‌ വന്നുകൊണ്ടേയിരിക്കുന്നു.

എവിടെയാണ്‌ നമുക്ക്‌ പിഴക്കുന്നത്‌? എവിടെയൊക്കെയാണ്‌ തിരുത്തലുകൾ ആവശ്യം വരുന്നത്‌? 

മക്കളോട്‌ പ്രകടമായ സ്‌നേഹവും അടുപ്പവും കാണിക്കുക. അവരോട് തുറന്ന്‌ സംസാരിക്കുക. അവരുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള അടുപ്പം സൃഷ്‌ടിക്കുക. ലാളന അധികമാകാതെ 'നോ' പറയേണ്ടിടത്ത്‌ നോ പറഞ്ഞ്‌ തന്നെ ശീലിപ്പിക്കുക. നിങ്ങൾ ദൂരെയാണെങ്കിൽപ്പോലും നിത്യവും വീഡിയോ കോൾ ചെയ്‌തും ഫോണിൽ വിളിച്ചും കൂടെയുണ്ടെന്ന ബോധ്യം സൃഷ്‌ടിക്കുക. അവർക്ക് തിരിച്ചും എന്തും തുറന്ന് സംസാരിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക, നിലനിർത്തുക. പണം കൈയിൽ കൊടുക്കുന്നുവെങ്കിൽ അത്‌ എന്തിന്‌ ചിലവാക്കുന്നു എന്ന്‌ കൃത്യമായി ചോദിച്ച്‌ മനസ്സിലാക്കുക. ലൈംഗിക അതിക്രമങ്ങൾ തിരിച്ചറിയാനും പ്രതികരിക്കാനും ഉതകുന്ന രീതിയിൽ അതത് പ്രായത്തിനനുസരിച്ച് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകുക.

ആവർത്തിക്കുന്നു, മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും എന്റെ കുഞ്ഞിനെ ബാധിക്കില്ല എന്ന്‌ കരുതേണ്ട. നമ്മുടെ കുഞ്ഞാണ്‌ എന്നത്‌ കൊണ്ട്‌ ഈ കെടുതികളൊന്നും അവരെ സ്‌പർശിക്കാതെ മാറി നിൽക്കണമെന്നില്ല.

കാലം വല്ലാത്തതാണ്‌. മക്കൾ നന്നായിരിക്കാൻ അവരെ കൃത്യമായി പ്രാപ്തരാക്കിയേ പറ്റൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More