എക്സൈസ് ഓഫീസിൽവെച്ച് കഞ്ചാവിന്റെ ഗുണങ്ങൾ വിവരിച്ച് പ്രതി

കൊച്ചി: എക്സൈസ് ഓഫീസിൽവെച്ച് കഞ്ചാവിന്റെ ഗുണങ്ങൾ വിവരിച്ച് പ്രതി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയാണ് എക്സൈസ് ഓഫീസിൽവെച്ച് കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് വിവരിച്ചത്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഫ്രാന്‍സിസ് നിവിന്‍ അഗസ്റ്റിനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വീഡിയോ ചാറ്റിലായിരുന്നു ഇയാള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചത്.

കഞ്ചാവ് കിട്ടാന്‍ സാധ്യതയുളള സ്ഥലങ്ങളെക്കുറിച്ചും താന്‍ കഞ്ചാവടിക്കാന്‍ കൂടെ വരാം എന്നുമെല്ലാം ഇയാള്‍ പെണ്‍കുട്ടിയോട് പറയുന്നുണ്ട്. കഞ്ചാവ് വലിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ഫേസ്ബുക്കടക്കമുളള സമൂഹമാധ്യങ്ങളില്‍ പ്രതി പോസ്റ്റുകളും ഇടാറുണ്ട്. എക്‌സൈസ് സംഘം പിടികൂടൂമ്പോള്‍ ഇയാളുടെ കൈവശം ചെറിയ അളവില്‍ കഞ്ചാവുണ്ടായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫ്രാന്‍സിസിന് കഞ്ചാവ് ലഭിച്ച സ്ഥലങ്ങളെക്കുറിച്ചും വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പുറത്തുവന്ന വീഡിയോയില്‍ കഞ്ചാവ് ലഭിക്കാനായി ഫോര്‍ട്ട് കൊച്ചിയിലേക്കോ കോതമംഗലത്തേക്കോ പോകണം എന്നാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കുന്ന നിര്‍ദേശം. ഇയാളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവായാണ് പെണ്‍കുട്ടിയോട് സംസാരിച്ചത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രദീപിന്റെ നേതൃത്വത്തിലുളള സംഘമാണ് ഫ്രാന്‍സിസ് നിവിനെ പിടികൂടിയത്. എക്‌സൈസ് ഓഫീസിലെത്തിയ പ്രതി അവിടെവച്ച് കഞ്ചാവിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയും പാട്ടുപാടുകയും ചെയ്ത വീഡിയോ വൈറലാണ്. കഞ്ചാവ് പ്രകൃതിദത്തമാണെന്നും താന്‍ പ്രകൃതിസ്‌നേഹിയാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More