ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

ലോകത്തിലെ അത്ഭുതങ്ങള്‍ കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരിക്കും. എന്നാല്‍ ചില അത്ഭുതങ്ങള്‍ കാണുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതാണ്. കാരണം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോയാല്‍ അധികൃതര്‍ പിഴയടപ്പിക്കും. കാലിഫോര്‍ണിയയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് പ്ലാസ്റ്റിക്കും മറ്റ് അസംസ്കൃതവസ്തുക്കളും മരം കാണാന്‍ വരുന്നവര്‍ കാടിനുള്ളില്‍ ഉപേക്ഷിക്കുകയും ഇത് ആവാസവ്യവസ്ഥക്ക് ദോഷകരമായി  ബാധിക്കുന്നുവെന്നും കണ്ടെത്തിയതിനാലാണ് പാര്‍ക്ക് അധികൃതര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതോടൊപ്പം, മരം നില്‍ക്കുന്നിടത്തേക്ക് പോകാന്‍ വഴികളൊന്നും ഒരുക്കിയിട്ടില്ല. അതുകൊണ്ട് മറ്റുപല മരങ്ങളെയും ചെടികളെയും നശിപ്പിച്ചാണ് സഞ്ചാരികള്‍ ഈ മരത്തിന്‍റെ അടുത്തേക്ക് എത്തുക. ഇത് പല ചെടികളുടെ നാശത്തിന് കാരണമാകുമെന്നും അധികൃതര്‍ പറയുന്നു. 

റെഡ്‌വുഡ് നാഷണല്‍ പാര്‍ക്കിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരമുള്ളത്. പ്രകൃതി ശാസ്ത്രഞ്ജാരായ ക്രിസ് അറ്റ്കിൻസും മൈക്കൽ ടെയ്‌ലറുമാണ് ഈ മരം കണ്ടെത്തിയത്. ഗ്രീക്ക് പുരാണങ്ങളിലെ ടൈറ്റൻമാരിൽ ഒരാളും സൂര്യദേവനായ ഹീലിയോസിന്‍റെയും ചന്ദ്രദേവി സെലീന്‍റെയും പിതാവുമായിരുന്ന 'ഹൈപ്പീരിയ'ന്‍റെ പേരാണ് അവര്‍ ഈ മരത്തിനു നല്‍കിയത്. ലോകത്തെ ഏറ്റവും ഉയരമുള്ള മരങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനങ്ങളുള്ള ഹീലിയോസ്, ഇക്കാറസ് എന്നീ മരങ്ങളും ഈ പാര്‍ക്കിലുണ്ട്. ഒരു ദേശീയ ഉദ്യാനവും മൂന്ന് സംസ്ഥാന പാർക്കുകളും ചേര്‍ന്നതാണ് റെഡ്‌വുഡ് നാഷണല്‍ പാര്‍ക്ക്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ കാടിനുള്ളില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൌകര്യങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ പ്രത്യേകം അനുമതിയെടുക്കുന്നവര്‍ക്ക് മാത്രമേ ഇവിടെ താമസിക്കാന്‍ സാധിക്കുകയുള്ളൂ. കൂടാതെ ഫോണ്‍ നെറ്റുവര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ കാടിനുള്ളില്‍ പ്രവേശിച്ചവര്‍ക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ പുറംലോകം അറിയില്ല. അതും സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്‍റെ പ്രധാനകാരണമാണ്. എന്നാല്‍ കാടിന്‍റെ ചില ഭാഗങ്ങളില്‍ കുതിരസവാരിയും മൗണ്ടൻ ബൈക്കിങ്ങും കയാക്കിങ്, ഫിഷിങ് തുടങ്ങിയവയും അനുവദിക്കപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതികപ്രാധാന്യം കണക്കിലെടുത്ത്, 1980 സെപ്റ്റംബർ 5 ന് ഐക്യരാഷ്ട്ര സംഘടന പാര്‍ക്കിനെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 2 months ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 2 months ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 9 months ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 9 months ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More